English PYQ @ Rs 250 Only
Malayalam PYQ @ Rs 350 Only
Indian Constitution @ Rs 480 Only
Free Shipping for All Orders
Grab your Copy Now

040/2025 – PEON/ OFFICE ATTENDENT NOTIFICATION | KDRB | Travancore Devaswom Board

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം | Kerala Devaswom Recruitment Board Notification

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

Kerala Devaswom Recruitment Board

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിംഗ്
എം.ജി.റോഡ്, ആയുർവേദ കോളേജ് ജംഗ്ഷൻ
തിരുവനന്തപുരം -695001
e.mail: kdrbtvm@gmail.com
web: www.kdrb.kerala.gov.in, Ph: 0471-2339377

വിജ്ഞാപനം (Notification)

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ/ഓഫീസ് അറ്റൻ്റൻ്റ് തസ്തികയിൽ നിലവിലുള്ള 14 ഒഴിവിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.

വിജ്ഞാപന തീയതി

01.09.2025

അവസാന തീയതി

30.09.2025

കാറ്റഗറി നമ്പരും വർഷവും

040/2025

തസ്തികയുടെ പേര്

പ്യൂൺ/ഓഫീസ് അറ്റന്റന്റ്

ശമ്പള സ്കെയിൽ

₹23,000 – 50,200

ഒഴിവുകളുടെ എണ്ണം

14

യോഗ്യതകൾ (Qualifications)

  • എസ് എസ് എൽ സി വിജയം അല്ലെങ്കിൽ തത്തുല്യം.
  • സൈക്ക്ലിംഗ് അറിഞ്ഞിരിക്കണം (വനിതകളേയും ഭിന്നശേഷിക്കാരെയും ഈ യോഗ്യതയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്).

നിയമനരീതി (Method of Appointment)

നേരിട്ടുള്ള നിയമനം (Direct Recruitment)

റാങ്ക് ലിസ്റ്റ് (Rank List)

ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനു ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആ തീയതി മുതൽ ഈ റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല.

പ്രായപരിധി (Age Limit)

18-36. ഉദ്യോഗാർത്ഥികൾ 02-01-1989-നും 01-01-2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.

പരീക്ഷാഫീസ് (Exam Fee)

  • ₹500/-
  • എസ് സി: ₹250/-
  • എസ് ടി: ₹250/-
  • ഒബിസി: ₹500/-
  • ജനറൽ – EWS: ₹500/-

കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെൻ്റ് ഗേറ്റ് വേ വഴി ഓൺലൈനായി തുക അടയ്ക്കേണ്ടതാണ്. ഡി.ഡി. ആയോ മണിഓർഡറായോ ചെല്ലാൻ മുഖാന്തിരമോ മറ്റേതെങ്കിലും രീതിയിലോ ഫീസ് അടയ്ക്കുവാൻ പാടില്ല. ഒരിക്കൽ അടച്ച ഫീസ് ഒരു കാരണവശാലും മടക്കി നൽകുന്നതല്ല.

മറ്റ് വിവരങ്ങൾ (Other Information)

  • EWS സംവരണം (EWS Reservation):

    ഹിന്ദുമതത്തിലെ സംവരണേതര സമുദായങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിന് 10% സംവരണം ലഭിക്കുന്നതാണ്. ഇതിനായുള്ള മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്:

    • കുടുംബത്തിൽ കേന്ദ്ര/സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവിടങ്ങളിൽ സ്ഥിരം ജീവനക്കാർ ഉണ്ടായിരിക്കരുത്.
    • കുടുംബത്തിൽ ആദായ നികുതി നൽകുന്ന ഒരംഗവും ഉണ്ടായിരിക്കരുത്.
    • കുടുംബത്തിന് ഒരേക്കറിൽ കൂടുതൽ ഭൂമി ഉണ്ടായിരിക്കരുത്.
    • കുടുംബത്തിന്റെ മാസവരുമാനം എല്ലാ സ്രോതസ്സുകളിൽ നിന്നുമായി ₹25,000/- രൂപയിൽ കവിയരുത്.

    കുടുംബം എന്നാൽ അപേക്ഷകൻ, അയാളുടെ മാതാപിതാക്കൾ, ഭാര്യ/ഭർത്താവ്, 18 വയസ്സു പൂർത്തിയാക്കാത്ത മക്കൾ/സഹോദരങ്ങൾ എന്നിവർ ഉൾപ്പെട്ടതാണ്.

  • സ്ഥിരം ജീവനക്കാർക്കുള്ള പ്രായപരിധി ഇളവ്:

    തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് അവരുടെ സേവന കാലയളവിന് തുല്യമായി പരമാവധി അഞ്ച് വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. ഇതിനുള്ള സർവീസ് സർട്ടിഫിക്കറ്റ് ദേവസ്വം കമ്മീഷണറിൽ നിന്നും വാങ്ങി ബോർഡ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം (How to Apply)

ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.kdrb.kerala.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ് സൈറ്റിൻ്റെ ഹോം പേജിലുള്ള “Apply Online” എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷയിൽ ഏതെങ്കിലും തരത്തിലുളള മാറ്റം വരുത്തുന്നതിനോ, അപേക്ഷ പിൻവലിക്കുന്നതിനോ സാധ്യമല്ല. വിദ്യാഭ്യാസ യോഗ്യത, ജാതി, പരിചയം, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരാക്കിയാൽ മതിയാകും.

അവസാന തീയതി: 30.09.2025 അർദ്ധരാത്രി 12 മണി വരെ.

സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ്

Leave a Reply

Shopping cart

0
image/svg+xml

No products in the cart.

Continue Shopping