039/2025 – KDRB LD CLERK/SUB GROUP OFFICER GR .II NOTIFICATION

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം | Kerala Devaswom Recruitment Board Notification

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

Kerala Devaswom Recruitment Board

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിംഗ്
എം.ജി.റോഡ്, ആയുർവേദ കോളേജ് ജംഗ്ഷൻ
തിരുവനന്തപുരം -695001
e.mail: kdrbtvm@gmail.com
web: www.kdrb.kerala.gov.in, Ph: 0471-2339377

വിജ്ഞാപനം (Notification)

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിൽ നിലവിലുള്ള 113 ഒഴിവിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.

വിജ്ഞാപന തീയതി

01.09.2025

അവസാന തീയതി

30.09.2025

കാറ്റഗറി നമ്പരും വർഷവും

039/2025

തസ്തികയുടെ പേര്

എൽ.ഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II

ശമ്പള സ്കെയിൽ

₹26,500 – 60,700

ഒഴിവുകളുടെ എണ്ണം

113

യോഗ്യതകൾ (Qualifications)

  • പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
  • ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുളള കമ്പ്യൂട്ടർ വേഡ് പ്രൊസസിങ്ങ് സർട്ടിഫിക്കറ്റ്.

നിയമനരീതി (Method of Appointment)

നേരിട്ടുള്ള നിയമനം (Direct Recruitment)

റാങ്ക് ലിസ്റ്റ് (Rank List)

ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനു ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആ തീയതി മുതൽ ഈ റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല.

പ്രായപരിധി (Age Limit)

18-36. ഉദ്യോഗാർത്ഥികൾ 02-01-1989-നും 01-01-2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.

പരീക്ഷാഫീസ് (Exam Fee)

  • ₹500/-
  • എസ് സി: ₹250/-
  • എസ് ടി: ₹250/-
  • ഒബിസി: ₹500/-
  • ജനറൽ – EWS: ₹500/-

കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെൻ്റ് ഗേറ്റ് വേ വഴി ഓൺലൈനായി തുക അടയ്ക്കേണ്ടതാണ്. ഡി.ഡി. ആയോ മണിഓർഡറായോ ചെല്ലാൻ മുഖാന്തിരമോ മറ്റേതെങ്കിലും രീതിയിലോ ഫീസ് അടയ്ക്കുവാൻ പാടില്ല. ഒരിക്കൽ അടച്ച ഫീസ് ഒരു കാരണവശാലും മടക്കി നൽകുന്നതല്ല.

മറ്റ് വിവരങ്ങൾ (Other Information)

  • EWS സംവരണം (EWS Reservation):

    ഹിന്ദുമതത്തിലെ സംവരണേതര സമുദായങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിന് 10% സംവരണം ലഭിക്കുന്നതാണ്. ഇതിനായുള്ള മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്:

    • കുടുംബത്തിൽ കേന്ദ്ര/സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവിടങ്ങളിൽ സ്ഥിരം ജീവനക്കാർ ഉണ്ടായിരിക്കരുത്.
    • കുടുംബത്തിൽ ആദായ നികുതി നൽകുന്ന ഒരംഗവും ഉണ്ടായിരിക്കരുത്.
    • കുടുംബത്തിന് ഒരേക്കറിൽ കൂടുതൽ ഭൂമി ഉണ്ടായിരിക്കരുത്.
    • കുടുംബത്തിന്റെ മാസവരുമാനം എല്ലാ സ്രോതസ്സുകളിൽ നിന്നുമായി ₹25,000/- രൂപയിൽ കവിയരുത്.

    കുടുംബം എന്നാൽ അപേക്ഷകൻ, അയാളുടെ മാതാപിതാക്കൾ, ഭാര്യ/ഭർത്താവ്, 18 വയസ്സു പൂർത്തിയാക്കാത്ത മക്കൾ/സഹോദരങ്ങൾ എന്നിവർ ഉൾപ്പെട്ടതാണ്.

  • സ്ഥിരം ജീവനക്കാർക്കുള്ള പ്രായപരിധി ഇളവ്:

    തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് അവരുടെ സേവന കാലയളവിന് തുല്യമായി പരമാവധി അഞ്ച് വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. ഇതിനുള്ള സർവീസ് സർട്ടിഫിക്കറ്റ് ദേവസ്വം കമ്മീഷണറിൽ നിന്നും വാങ്ങി ബോർഡ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം.

  • സർവീസ് ബോണ്ട്:

    നിയമിക്കപ്പെടുന്നവർ മൂന്ന് വർഷത്തിൽ കുറയാതെ സർവീസിൽ തുടർന്നുകൊള്ളാമെന്ന് വ്യവസ്ഥയോടെ ₹50,000/- രൂപയുടെ ബോണ്ട് വയ്ക്കേണ്ടതാണെന്ന നിർദേശം സ്പെഷ്യൽ റൂൾസിൽ ഉൾപ്പെടുത്തുന്നതിനായി നടപടികൾ സ്വീകരിച്ചു വരുന്നു. ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഈ വിജ്ഞാപന പ്രകാരം നിയമനം ലഭിക്കുന്നവർക്കും ബാധകമായിരിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം (How to Apply)

ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.kdrb.kerala.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ് സൈറ്റിൻ്റെ ഹോം പേജിലുള്ള “Apply Online” എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷയിൽ ഏതെങ്കിലും തരത്തിലുളള മാറ്റം വരുത്തുന്നതിനോ, അപേക്ഷ പിൻവലിക്കുന്നതിനോ സാധ്യമല്ല. വിദ്യാഭ്യാസ യോഗ്യത, ജാതി, പരിചയം, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരാക്കിയാൽ മതിയാകും.

അവസാന തീയതി: 30.09.2025 അർദ്ധരാത്രി 12 മണി വരെ.

സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ്

Leave a Reply

Shopping cart

0
image/svg+xml

No products in the cart.

Continue Shopping
Chat with us

Lalitham Publications

Typically replies within minutes

📚 Rank Files
💬 Other Enquiry
Tap an option below to message us instantly on WhatsApp
CHILD DEVELOPMENT PROJECT OFFICER (CDPO) | BEST RANK FILE FOR CDPO EXAM | LALITHAM PUBLICATIONS | KERALA PSC
Tap to order via WhatsApp
Dewaswom Board Exam Special Topic Pareeksha Sahayi | KDRB | Lalitham Publications | ദേവസ്വം ബോർഡ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക്
Tap to order via WhatsApp
ENGLISH, MALAYALAM COMBO OFFER | KERALA PSC | LALITHAM PUBLICATIONS
Tap to order via WhatsApp
ENGLISH, MATHS COMBO | KERALA PSC | LALITHAM PUBLICATIONS
Tap to order via WhatsApp
HUMAN PSYCHOLOGY | KERALA PSC SUB INSPECTOR OF POLICE SPECIAL TOPIC | LALITHAM PUBLICATIONS
Tap to order via WhatsApp
INDIAN CONSTITUTION | LALITHAM PUBLICATIONS | ORDER NOW | KERALA PSC | ഇന്ത്യൻ ഭരണഘടന
Tap to order via WhatsApp
KERALA PSC ENGLISH PYQ | 2003 - 2025 | 7th EDITION | LALITHAM PUBLICATIONS | KERALA PSC
Tap to order via WhatsApp
LAB ASSISTANT PREVIOUS YEAR QUESTIONS | WITH DETAILED EXPLANATION | 2016-2025 | KERALA PSC | LALITHAM PUBLICATIONS
Tap to order via WhatsApp
LALITHAM COMBO OFFER | ENGLISH, MATHS, MALAYALAM & CONSTITUTION | KERALA PSC | LIMITED OFFER (Copy)
Tap to order via WhatsApp
LALITHAM COMBO OFFER | ENGLISH, MATHS, MALAYALAM | KERALA PSC | LIMITED OFFER
Tap to order via WhatsApp
Lalitham Current Affairs 2026 January Edition | Lalitham Publications | Kerala PSC | Year Ender
Tap to order via WhatsApp
MATHS, MALAYALAM COMBO OFFER | KERALA PSC | LALITHAM PUBLICATIONS
Tap to order via WhatsApp
OMR PRACTICE BOOKLET | 5 SET | LALITHAM PUBLICATION | KERALA PSC
Tap to order via WhatsApp
PSC LALITHAM MALAYALAM | MALAYALAM PYQ | MALAYALAM MODEL QUESTIONS | KERALA PSC | LALITHAM PUBLICATIONS
Tap to order via WhatsApp
UNIFORM POST DRIVER EXAM SPECIAL TOPICS | KERALA PSC | LALITHAM PUBLICATIONS
Tap to order via WhatsApp
കിങ്ങിണിച്ചെല്ലവും ചെല്ലക്കിളികളും | Kinginichellavum Chellakkilikalum | Pakalkuri Viswan | Lalitham Publications | Baalasaahithyam | Literature
Tap to order via WhatsApp
ലളിതം ഗണിതം | LALITHAM GANITHAM | MATHS PYQ | 2020-2025 | VOL 1 | KERALA PSC | LALITHAM PUBLICATIONS
Tap to order via WhatsApp
General Enquiry
Ask us anything about our books or courses
Bulk / Institutional Order
For coaching centres, libraries, groups
Track My Order
Check the status of an order you placed
Talk to Support
Payment issues, complaints, other help